കരുനാഗപ്പള്ളി . ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിലായി. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങരയില്‍ അരണശ്ശേരി പടിഞ്ഞാറ്റതില്‍ സനല്‍കുമാര്‍(34) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ കരുനാഗപ്പള്ളി വിജയ ഹോട്ടലിന് സമീപത്ത് നിന്ന് കൊല്ലക സ്വദേശിയുടെ ബൈക്കാണ് മോഷണം നടത്തിയത്. വാഹന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. സനല്‍കുമാറിനെ മോഷണത്തിന് സഹായിച്ചയാളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാളെ ഉടന്‍ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. സനല്‍കുമാര്‍ സൈക്കിള്‍ മോഷണത്തിന് മുമ്പ് പോലീസ് പിടിയിലായി റിമാന്റില്‍ കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, ജോയി എസ്.സിപിഒ ഹാഷിം സിപിഒ നൗഫല്‍ജാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി
കൊല്ലം സിറ്റി