നിർത്തിയിട്ടിരുന്ന
ടിപ്പർ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച്  വിദ്യാർത്ഥി മരിച്ചു

Advertisement

കൊല്ലം. മൈലാപൂരിൽ നിർത്തിയിട്ടിരുന്ന
ടിപ്പർ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച്  വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അപകടം .
മൈലാപൂർ കെഎംഎച്ച്എസ്എസിലെ  പ്ലസ് വൺ വിദ്ധ്യാർത്ഥി ഫൈസൽ
ആണ് മരിച്ചത്.ഒപ്പം ഉണ്ട‌ായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് സാരമ‌ായി പരിക്കേറ്റു.വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാഹനം ഓടിച്ച വിദ്യാർത്ഥിയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല.

Advertisement