അര്‍ധരാത്രിയില്‍ ബൈക്കിന് ലിഫ്റ്റ് ചോദിച്ച് കയറി; ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍

Advertisement

കൊല്ലം: ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന
പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി ശിവകുമാര്‍(23) നെയാണ് കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ്
ചെയ്യ്തത്. 19ന് അര്‍ധരാത്രി കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയുടെ
സ്‌കൂട്ടറില്‍ കൊല്ലത്ത് നിന്നും ലിഫ്റ്റ് ചോദിച്ച് കയറിയ പ്രതി കരിക്കോട്
ഭാഗത്ത് ആളോഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയ
ശേഷം സ്‌കൂട്ടര്‍ തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു. വിവരം ഉടന്‍ തന്നെ
കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് മറ്റ് സ്റ്റേഷനുകളിലേക്കും
സന്ദേശം കൈമാറുകയായിരുന്നു. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ കരുനാഗപ്പള്ളിയില്‍ നിന്നും എസ്‌ഐ ഫിലിപ്പോസ്, സിപിഒ ദീപ്‌സണ്‍ എന്നിവരടങ്ങിയ ഹൈവേ പട്രോളിംഗ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്ത്, ദിലീപ് കുമാര്‍ സിപിഒ ഷാജി, എന്നിവര്‍ ചേര്‍ന്ന്
പ്രതിയെ അറസ്റ്റ് ചെയ്തു.