പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ ഞായറാഴ്‌ച തുടങ്ങും.

Advertisement

പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ നാളെ (22/12/2024) തുടങ്ങും.

നാളെ രാവിലെ 6.30 ന് പ്രഭാത നമസ്കാരം തുടർന്ന് മൂന്നിന്മേൽ കുർബാന കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പിതൃസ്മരണ, പെരുന്നാൾ കൊടിയേറ്റ്.
11 ന് ഇടവക ഡിഫെൻസ് വെറ്ററൻസ് സംഘടനയുടെയും ശാസ്താംകോട്ട എം.ടി.എം.എം.എം ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്. 12ന്
പെരുന്നാളിനോട് അനുബന്ധിച്ച് ചക്കുവള്ളി കുരിശ്ശടിയിൽ
പാഥേയം (വിശപ്പിന് ആഹാരം) എന്ന പദ്ധതി ഡോ. ജോസഫ്  മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും.

23 മുതൽ 31 വരെ എല്ലാദിവസവും  രാവിലെ 6.30 ന്  പ്രഭാത  നമസ്കാരത്തെ തുടർന്ന് കുർബ്ബാന.

24 ന്  വൈകിട്ട് 6.00ന്
സന്ധ്യാനമസ്ക്കാരം  തുടർന്ന് യെൽദോ ശുശ്രൂഷ.

25ന് പുലർച്ചെ 3.00 ന്  ജനനപ്പെരുന്നാൾ ശുശ്രൂഷ  തുടർന്ന് കുർബ്ബാന

27 ന് രാവിലെ 9 30ന് പ്രാർത്ഥനാ യോഗം തേവലക്കര ഗ്രൂപ്പ് സമ്മേളനം  ഡോ.ടോണി വർഗീസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് കൺവൻഷൻ ഫാ. ലുക്ക് ബാബു ഉദ്ഘാടനം ചെയ്യും.

28 ന്  രാവിലെ 9 30 ന് ഇടവക ആർദ്രതാ ചാരിറ്റിയുടെയും പരുമല മാർ ഗ്രീഗോറിയോസ് ആശുപത്രിയുടെയും നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പ് അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ്  എബ്രഹാം ഉദ്ഘാടനം ചെയ്യും
വൈകിട്ട് 6.00 ന്  സന്ധ്യാനമസ്ക്കാരം  തുടർന്ന് വചന ശുശ്രൂഷ.

29 ന് രാവിലെ 6.30 ന് : പ്രഭാത നമസ്കാരം  തുടന്ന് മൂന്നിന്മേൽ കുർബ്ബാന അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളിക്കാർപ്പോസ്  മുഖ്യ കാർമികത്വം വഹിക്കും. 9 15 ന് പ്രാർത്ഥനാ യോഗ സംഗമം.  വൈകിട്ട് 6ന് സന്ധ്യാനമസ്കാരം തുടർന്ന് വചന ശുശ്രൂഷ.

30 ന് വൈകിട്ട് 6 ന്
സന്ധ്യാനമസ്ക്കാരം  തുടർന്ന് വചന ശുശ്രൂഷ.

31ന് രാവിലെ 6 30ന് പ്രഭാത നമസ്കാരം  തുടർന്ന് കുർബ്ബാന. വൈകിട് 5. 45 ന്
സന്ധ്യാനമസ്ക്കാരം  കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസിന്റെ കാർമികത്വത്തിൽ തുടർന്ന് റാസ പള്ളിയിൽ നിന്നും ആരംഭിച്ച് ചക്കുവള്ളി കുരിശ്ശടി, പടിഞ്ഞാറെ കുരിശ്ശടി വഴി തിരികെ പള്ളിയിൽ എത്തിച്ചേരും തുടർന്ന്
ശ്ലൈഹീക വാഴ്വ്വ്, വച്ചൂട്ട്


ജനുവരി 1 ന് രാവിലെ 6.30ന്  പ്രഭാത നമസ്കാരം, തുടർന്ന് മൂന്നിന്മേൽ കുർബ്ബാന കോട്ടയം ഭദ്രാസനാധിപൻ.ഡോ.യൂഹാനോൻ മാർ ദീയസ്കോറോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ തുടർന്ന് മെറിറ്റ് അവാർഡ്, ചാരിറ്റി വിതരണം, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്വ്, ആശീർവാദം, കൊടിയിറക്ക്, സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാൾ സമാപിക്കും.

ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ സോളു കോശി രാജു, ഇടവക ട്രസ്റ്റി തോമസ് കെ ഡാനിയൽ, ഇടവക സെക്രട്ടറി ജോൺസൻ ടി പാപ്പച്ചൻ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ രാജൻ ശാമുവേൽ, റോയി പാപ്പച്ചൻ, ബിജു ശാമുവേൽ എന്നിവർ അറിയിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here