ചക്കുവള്ളി. പെൻഷൻ സമൂഹത്തെ ഇത്ര മാത്രം ദ്രോഹിച്ച ഒരുസർക്കാർ കേരള ചരിത്രതിലില്ലെന്നും, അവകാശങ്ങൾ നേടിയെടുക്കുവാനുള്ള പ്രക്ഷോഭപരിപാടികളിൽ പെൻഷൻ സമൂഹത്തിന് പൂർണ പിന്തുണ നൽകുമെന്നും ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അഭിപ്രായപെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം സമ്മേളനം ചക്കുവള്ളി എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് അ ർത്തിയിൽ അൻസാരി അധ്യക്ഷധ വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ എ. റഷീദ് മുഖ്യപ്രഭാഷണം നടത്തി.മുതിർന്ന പെൻഷൻകാരെ സംസ്ഥാനകമ്മിറ്റി അംഗം പ്രൊ. ചന്ദ്രശേഖരൻ പിള്ളആദരിച്ചു. പെൻഷനേഴ്സ് അംഗങ്ങളായ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ് കുഞ്ഞ് അഭിനന്ദിച്ചു.അസോസിയേഷൻ ജില്ലാ സെക്രട്ടറി വാരി യത്ത് മോഹൻകുമാർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌മാരായ വൈ. ഷാജഹാൻ, കാരക്കാട്ട് അനിൽ,നിയോജകമണ്ഡലം സെക്രട്ടറി കെ. ജി. ജയചന്ദ്രൻ പിള്ള,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ ആർ. ഡി. പ്രകാശ്, പി. നളിനാക്ഷൻ, ചക്കുവള്ളി നസീർ, പദ്മസുന്ദരൻപിള്ള,പെൻഷനേഴ്സ് അസോസിയേഷൻ നേതാക്കളായ എൻ. സോമൻപിള്ള,എച്.മാരിയത്ത്ബീവി, ആർ. രാജശേഖരൻ പിള്ള,ജി. ദേവരാജൻ,എസ് എസ്. ഗീതാബായ്, സുധാകരപണിക്കർ, ശൂരനാട് വാസു, ഡി. ബാബുരാജൻ,എം. അബ്ദുൽ സമദ്,മുഹമ്മദ് ഹനീഫ, ആയിക്കുന്നം സുരേഷ്, ലീലാമണി, അസുറാബീവി,എം. തങ്ങൾക്കുഞ്ഞ്, സലിലകുമാരി, വി. പ്രകാശ്, ആർ. മോഹനൻപിള്ള,കെ. സാവിത്രി എന്നിവർ സംസാരിച്ചു.രാവിലെ ചക്കുവള്ളി ടൗണിൽ നിന്നും സമ്മേളനനഗരിയിലേക്ക് വിളംബരറാലിയും നടത്തി. ഭാരവാഹികളായി അ ർത്തിയിൽ അൻസാരി (പ്രസിഡന്റ് )കെ. ജി. ജയചന്ദ്രൻ പിള്ള (സെക്രട്ടറി )ജോൺ മത്തായി (ട്രഷറർ) എന്നിവരേയും വനിതാ ഫോറം പ്രസിഡന്റ് ആയി അസൂറ ബീവിയെയും, സെക്രട്ടറി യായി സലില കുമാരിയെയും യോഗം തെരഞ്ഞെടുത്തു.