ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു;ഓവറോൾ ചാമ്പ്യൻഷിപ്‌ ശൂരനാട് വടക്ക് പഞ്ചായത്തിന്

Advertisement

ശാസ്താംകോട്ട:സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2024 സമാപിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ സമാപന സമ്മേളറം ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്‌ ശ്രീമതി പി പുഷ്പകുമാരി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്,ഡോ.സി ഉണ്ണികൃഷ്ണൻ,കെ.വത്സലകുമാരി, വർഗീസ് തരകൻ,എസ്.കെ ശ്രീജ,എസ്.ശ്രീകുമാർ,ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ,ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സനിൽകുമാർ,വി.രതീഷ്,എസ്.ഷീജ, പോരുവഴി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാജേഷ് വരവിള,ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ വൈ ഷാജഹാൻ,എൻ.പങ്കജാക്ഷൻ, ലതാരാവി,രാജി.ആർ,പി.ഗീതാകുമാരി, തുണ്ടിൽ നൗഷാദ്, രാജി രാമചന്ദ്രൻ ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.കലാ – കായിക – അത്‌ലറ്റിക് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്‌ കരസ്ഥമാക്കി.രണ്ടാം സ്ഥാനം പോരുവഴി ഗ്രാമപഞ്ചായത്തിന് ലഭിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here