ശൂരനാട്:ശൂരനാട് വടക്ക് വയ്യാങ്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചതായി പരാതി.ഇന്ന് രാവിലെയാണ് സംഭവം.അടൂർ പഴകുളം ജസീം മൻസിലിൽ ജസ്നാദിനാണ് ക്രൂരമായ മർദ്ദനമേറ്റത്.വയ്യാങ്കര കാലി ചന്തയിൽ മറ്റൊരാൾക്കൊപ്പം സഹായിയായി എത്തിയതായിരുന്നു ജസ്നാദ്.ഈ സമയം ഇവരുടെ ഒരു പശു ചാടിപ്പോയി.ഇതിനെ പിടികൂടാൻ പിന്നാലെ എത്തിയ ജസ്നാദിനെ ഒരു സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ആക്രമണത്തിൽ ബോധരഹിതനായ ഇദ്ദേഹത്തെ ശൂരനാട് പോലീസ് സ്ഥലലത്തെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മൂന്ന് പേരാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്ന് പറയപ്പെടുന്നു.