ഓച്ചിറ.ജ്യേഷ്ഠ സഹോദരനെ ലഹരി മുൾപ്പെടെയുള്ള ദുർനടപടിക്ക് പ്രേരിപ്പിക്കുന്നത് ചോദ്യം ചെയ്ത യുവാവി നെ കൊലപ്പെടുത്താൽ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി തരുണി നെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. ഈ മാസം ആറാം തീയതി ഓച്ചിറ ജംഗ് ഷന് , സമീപത്തുവെച്ച് അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് . കൃഷ്ണപുരം സ്വദേശി ഷൈജുവിനാണ് കത്തി കുത്തിൽ പരിക്കേറ്റത്. ഷൈജുവിന്റെ ജ്യേഷ്ഠൻബൈജുവിനെ കൂടെ കൂട്ടി നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം നടന്നത്. അസഭ്യം പറഞ്ഞു കൊണ്ട് കുപ്പി പൊട്ടിച്ച് കുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അരയിൽ കരുതിയിരുന്ന കത്തി ഉപയൊഗിച്ച് നെഞ്ചിൽ കുത്തിയത് തടഞ്ഞപ്പോൾ കൈയിൽ പരിക്കേൽക്കുകയായിരുന്നു. സാരമായ പരിക്കേറ്റ ഷൈജു ചികിത്സയിലായിരുന്നു. Sho സുജാതൻ പി ള്ളയുടെ നിർദ്ദേശാനുസരണം എസ് ഐ മാരായ നിയാസ്, സുനിൽ, എസ് സി പി ഓ മാരായ അനു,അനി, എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.