കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Advertisement

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ചെങ്ങമനാട് അരിങ്ങട ചരുവിള വീട്ടില്‍ വിഷ്ണു ദേവ് (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30-ഓടെ സര്‍വീസ് കഴിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പാര്‍ക്കിങ്ങിനായി പോകും വഴി ട്രാഫിക്കില്‍ വച്ച് ബസ് വീശി എടുക്കുന്നതിനിടെ വിഷ്ണു ദേവ് സഞ്ചരിച്ച ബൈക്കില്‍ തട്ടുകയായിരുന്നു. ഇതോടെ ബസിന്റെ അടിയിലേക്ക് വീണ വിഷ്ണുവിന്റെ ശരീരത്തിലൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.
പുനലൂര്‍ ഭാഗത്തു നിന്നും സഹോദരന്‍ വൈശാഖിനെ വിളിക്കാന്‍ കൊട്ടാരക്കരയിലേക്ക് എത്തിയതായിരുന്നു വിഷ്ണു. ബസ് അമിത വേഗതയില്‍ വീശി എടുത്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എട്ട് മാസം മുന്‍പാണ് വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞത്. കൊട്ടാരക്കര പോലീസ് കേസ്സെടുത്ത് കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭാര്യ: വൈഷ്ണവി, അച്ഛന്‍: ശശികുമാര്‍, അമ്മ: ഷീജ, സഹോദരന്‍: വൈശാഖ്.

Advertisement