വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ നടത്തി

Advertisement

വേങ്ങ സർഗോത്സവം എന്നറിയപ്പെടുന്ന വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ നടത്തി. രണ്ടു ദിവസങ്ങളിലായി ആയിരത്തിലധികം കുട്ടികളുടെ സർഗ്ഗവാസനകൾ വിളിച്ചോതുന്ന കലാപരിപാടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ വർഗീസ് തരകൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഉത്ഘാടന ശേഷം വിശിഷ്ടാ തിഥി യായെത്തിയ  അഷ്‌ഫിയ അൻവറിന്റെ സംഗീത വിരുന്നും ഉണ്ടായിരുന്നു. തദവസരത്തിൽ പിടിഎ പ്രസിഡണ്ട്  കുറ്റിയിൽ നിസാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗം   റാഫിയ നവാസ്, പിടിഎ എക്സിക്യൂട്ടീവ് അംഗം ഡോക്ടർ ബൈജു എസ്,സ്കൂൾ ചെയർമാൻ  എ. എ.റഷീദ്,മാനേജർ വിദ്യാരംഭം ജയകുമാർ,       വൈസ് ചെയർമാൻ സുബൈർ കുട്ടി. കെ. കെ. വില്ല, ട്രഷറർ കൊടിയിൽ ലത്തീഫ്,പ്രിൻസിപ്പൽ എസ്. മഹേശ്വരി സീനിയർ പ്രിൻസിപ്പൽ ടി കെ രവീന്ദ്രനാഥ് വൈസ് പ്രിൻസിപ്പൽ ജെ യാസർ ഖാൻ കോഡിനേറ്റർമാരായ ശ്രീമതി അഞ്ജനി തിലകം  ഷിംന മുനീർ അധ്യാപക പ്രതിനിധികളായ വിനീത വി.ഒ പ്രിയ മോൾ  എന്നിവർ ആശംസ അർപ്പിച്ചു.പ്രോഗ്രാം കോർഡിനേറ്റർമാരായസാലിം അസീസ്, സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ,സുബി സാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷ കർത്താക്കളുടെയും, നാട്ടുകാരുടെയും നിസിമമായ സാനിധ്യം കൊണ്ട് വാർഷികാഘോഷം ഒരു വൻ വിജയമായിത്തീർന്നു.

Advertisement