ഇരുചക്ര വാഹന ഷോറൂമിലെ മെക്കാനിക്ക് തടാകത്തില്‍ കുളിക്കാനിറങ്ങവെ മുങ്ങിമരിച്ചു. ശാസ്താംകോട്ട തടാകത്തിലെ പുലിക്കുഴി കടവില്‍ ആണ് അപകടം നടന്നത്. ഭരണിക്കാവിലെ ഇരുചക്ര വാഹന ഷോറൂമിലെ മെക്കാനിക്ക് ആയ തമിഴ്‌നാട് അംബാസമുദ്രം സ്വദേശിയായ തിരിശങ്കര്‍ (42) ആണ് മരിച്ചത്. ഞായറാഴ്ച സന്ധ്യയോടെ സുഹൃത്തിനൊപ്പം തടാകത്തില്‍ കുളിക്കാനിറങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ തടാകത്തില്‍ ചതുപ്പില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.