ശാസ്താംകോട്ട:ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തിങ്കളാഴ്ച തുടക്കമായി.സപ്താഹത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര,സാംസ്കാരിക സമ്മേളനം, ഭദ്രദീപ പ്രതിഷ്ഠ എന്നിവ നടന്നു.സാംസ്കാരിക സമ്മേളനം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യജ്ഞാചാര്യൻ ശ്രീകണ്ഠ ശങ്കരദാസ് ഭദ്രദീപ പ്രതിഷ്ഠ നടത്തി.താലൂക്ക് യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്,ക്ഷേത്ര കമ്മിറ്റി ചെയർമാൻ തോട്ടുവാ മുരളി,രക്ഷാധികാരി പ്രസന്നൻ വില്ലാടൻ,കൺവീനർ വി.ശാന്തകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, ഭാഗവത പാരായണം,ആചാര്യ പ്രഭാഷണം,നരസിംഹാവതാരം, വാമനാവതാരം,ശ്രീകൃഷ്ണ അവതാരം,ഉണ്ണിയൂട്ട്,ഗോവിന്ദ പട്ടാഭിഷേകം, എന്നിവ നടക്കും.29ന് വൈകിട്ട് 3.30ന് അവഭൃഥസ്താന ഘോഷയാത്രയുടെ സപ്താഹം സമാപിക്കും.