കൊല്ലം: ജില്ലയില്‍ നിയമം പാലിക്കാതെ സര്‍വിസ് നടത്തിയ പത്ത് ബോട്ടുകള്‍ക്കതിരേ നടപടി. ഇന്‍ലാന്റ് വെസല്‍ നിയമപ്രകാരം മതിയായ രേഖകളില്ലാത്ത ബോട്ടുകള്‍ക്കെതിരേയാണ് നടപടിയെടുത്തത്. ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ പിഴയീടാക്കായി. ഹൗസ് ബോട്ട്, ശിക്കാരി ബോട്ട്, സ്പീഡ് ബോട്ട് എന്നിങ്ങനെ 29 ബോട്ടുകളിലാണ് പരിശോധന നടത്തിയത്. കൊല്ലം പോര്‍ട്ട് കണ്‍സര്‍വറ്റര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മാരിടൈം ബോര്‍ഡ് ജീവനക്കാര്‍ പൊലിസ് എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.