എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

Advertisement

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ ലാപ്‌സായ 2024 ഡിസംബര്‍ 31 നകം 50 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരായവര്‍ക്ക് സീനിയോറിറ്റി ഉള്‍പ്പടെ രജിസ്ട്രഷന്‍ പുതുക്കുന്നതിന് 2025 മാര്‍ച്ച് 18 വരെ അവസരം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച വിടുതല്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും, ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നോണ്‍ ജോയിനിംഗ് ‘ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാകാത്തവര്‍ക്കും, മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനാര്‍ത്ഥവും ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലി വിടുതല്‍/ രാജി വച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും, സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17ന് ശേഷം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ലേബര്‍ ഓഫീസര്‍/ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ / ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍/ജില്ലാമെഡിക്കല്‍ ഓഫീസര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി നല്കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും അനുകൂല്യം ലഭിക്കും.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 0474 2747599.

Advertisement