പുനലൂര്‍: ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ തോട്ടം തൊഴിലാളി മരിച്ചു. പുനലൂര്‍ ചാലിയക്കര പത്ത് ഹെക്ടര്‍ സ്വദേശിയും ചാലിയക്കര എസ്റ്റേറ്റിലെ തൊഴിലാളിയുമായ
എന്‍.അയ്യപ്പന്‍ (48) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ വെട്ടിത്തിട്ട പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച 3-ഓടെയാണ് സംഭവം.
മരുന്നു വാങ്ങാനായി പുനലൂരിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ കാറിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് 5ന് പത്തേക്കറിലുള്ള വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: അജിത. മക്കള്‍: അനുശ്രീ, അനുഗ്രഹ്.