കൊല്ലം. ഇരുചക്ര വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.മുണ്ടയ്ക്കൽ സ്വദേശി സുശീലയാണ് ( 65 ) മരിച്ചത്.അപകട ശേഷം നിർത്താതെ പോയ ഇരുചക്രയാത്രികർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 7 മണിയ്ക്ക് മുണ്ടക്കൽ തുമ്പറ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുശീലയെ ഇരുചക്രവാഹനം ഇടിക്കുന്നത്. അമിത വേഗതയിൽ എത്തിയ ഇരുചക്ര വാഹനം സുശീലയെ ഇടിച്ച ശേഷം ഏറെ മുന്നോട്ട് നീങ്ങിയ ശേഷമാണ് നിന്നത്.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് സുശീലയെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ ഇരുചക്രവാഹനം ഓടിച്ച യുവാവും, കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയും സ്ഥലത്ത് നിന്ന് വാഹനവുമായി രക്ഷപ്പെടു.
വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ അവ്യക്തമായതിനാലാണ് വാഹനം ഓടിച്ചവരെ കണ്ടെത്താൻ വൈകുന്നതെന്ന് പോലീസ് പറഞ്ഞു.