പടിഞ്ഞാറേ കല്ലട .നഷ്ടത്തിൽ പ്രവർത്തിക്കുന്നസഹകരണ ബാങ്കുകളെ സർക്കാർ സഹായിക്കണം
കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഉത്തരവ് പ്രകാരം കാലാകാലങ്ങളിൽ വായ്പക്കാർക്ക് അനുവദിക്കുന്ന പലിശ ഇളവ് ഇപ്പോൾ പൂർണ്ണമായും സഹകരണ ബാങ്കുകൾ ആണ് വഹിക്കുന്നത്. ഇത് ബാങ്കിന്റെ സഞ്ചിത നഷ്ടം വർദ്ധിക്കുന്നതിന് കാരണമാകുന്നു. അതിനാൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ സർക്കാർ നിർദ്ദേശപ്രകാരം വായ്പക്കാർക്ക് നൽകുന്ന പലിശ ഇളവിന്റെ പകുതി (50%) സർക്കാർ വഹിക്കണമെന്ന് വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ പൊതുയോഗം ആവശ്യപ്പെട്ടു. ബാങ്ക് അങ്കണത്തിൽ നടന്ന പൊതുയോഗം ബാങ്ക് പ്രസിഡന്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. സീനിയർ ഭരണസമിതി അംഗം എ കെ സലീബി ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭരണസമിതി അംഗം സുരേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.ബാങ്ക് സെക്രട്ടറി ജെ ഷീന വരവ് ചെലവ് കണക്കും പ്രതീക്ഷ ബഡ്ജറ്റും അവതരിപ്പിച്ചു. ഭരണസമിതി അംഗം സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. ഭരണസമിതി അംഗങ്ങളായ മോഹനൻ പിള്ള, ജാസ്മിൻ,ഷൈലജ കുമാരി സഹകാരികളായ മാധവൻപിള്ള,ജോൺ പോൾസ്റ്റഫ്,കോട്ടാങ്ങൽ രാമചന്ദ്രൻപിള്ള,കാരാളി ഗിരീഷ്, ഗീവർഗീസ്,ലിസി, റെജില,വിഷ്ണു, കൃഷ്ണകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അറുപത്തിയാറു കോടി രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം പാസാക്കി. വരുന്ന സാമ്പത്തിക വർഷം ബാങ്ക് അഞ്ചുകോടി രൂപയുടെ വായ്പകൾ വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു.