കൊല്ലം: പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രതി പോലീസ് പിടിയിലായി. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ചേരിയില്‍ ഗലീലിയോ നഗര്‍-3ല്‍ കിളിസിബിന്‍ എന്നറിയപ്പെടുന്ന സിബിന്‍ (32) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 25ന് രാത്രി പോര്‍ട്ട് കൊല്ലം ജംഗ്ഷന് സമീപം പ്രതി സുഹൃത്തുക്കളോടൊപ്പം റോഡ് കയ്യേറി മദ്യപിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതിലുള്ള വിരോധം നിമിത്തമാണ് പോലീസ് സ്റ്റേഷന് നേരെ ഇയാള്‍ കല്ലെറിഞ്ഞത്.
സിബിന്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ മുന്നിലായി പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റ് പൊട്ടുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.