ശാസ്താംകോട്ട:കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ വ്യക്തിയെ കണ്ടെത്താനായില്ല.ഇന്ന് വൈകിട്ടാണ് ഒരാൾ പാലത്തിൽ നിന്നും ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.മടന്തകോട് സ്വദേശി ബാബു പിള്ളയാണ് ചാടിയതെന്നാണ് സൂചന.ഇദ്ദേഹത്തിന്റെ മൊബൈൽഫോണും ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ഒ.പി ടിക്കറ്റും പാലത്തിന്റെ കൈവരിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ശാസ്താംകോട്ട,കുണ്ടറ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.വെളിച്ചക്കുറവ് മൂലം ആറരയുടെ തിരച്ചിൽ അവസാനിപ്പിച്ച് ഫയർഫോഴ്സ് സംഘം മടങ്ങി.കിഴക്കേ കല്ലട പോലീസും സ്ഥലത്തെത്തിയിരുന്നു.