ശൂരനാട്:ശൂരനാട്,കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള നിരവധി കേസ്സുകളിലെ പ്രതിയായ യുവാവ് കാപ്പാ ലംഘനത്തിന് അറസ്റ്റിൽ.ശൂരനാട് തെക്ക് കിടങ്ങയം വടക്ക് പുത്തൻപുര കിഴക്കതിൽ അമൽ (20) ആണ് അറസ്റ്റിലായത്.കാപ്പാ ഉത്തരവ് നിലവിലിരിക്കെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയതിന് കരുനാഗപ്പള്ളി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു.നിരോധന ഉത്തരവ് ലംഘിച്ചതിലേക്ക് ശൂരനാട് പോലീസ് കേസ്സെടുക്കുകയും തുടർന്ന് ബാംഗ്ലൂരിലും മറ്റും ഒളിവിൽ കഴിഞ്ഞുവരികയുമായിരുന്നു.
തേവലക്കരയിൽ നിന്നും ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ,എസ്ഐ ദീപു പിള്ള,ബിൻസ് രാജ്,രാജേഷ്,എഎസ് ഐ സതീശൻ,സിപിഒമാരായ ശിബി,ധനേഷ്,അരുൺ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.