കരുനാഗപ്പള്ളി. നഗരപരിധിയില്‍ കേശവപുരത്ത് മാലിന്യം ഒഴുക്കാന്‍ വന്ന വണ്ടി കുടുങ്ങി. പുലര്‍ച്ചെ മൂന്നുമണിയോടെ ടാങ്കറില്‍ എത്തിച്ച മാലിന്യം ഒഴുക്കി തിരിയുമ്പോള്‍ വണ്ടി പഞ്ചറാവുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ ജനം വാഹനം തടഞ്ഞുവച്ചിരിക്കയാണ്. നഗരനഭാ നേതാക്കള്‍ സ്ഥലത്തെത്തി. മേഖലയില്‍ മാലിന്യം ഒഴുക്കല്‍ കടുത്ത ആരോഗ്യപ്രശ്‌നമായിട്ടുണ്ടെന്നും കുറ്റവാളികളെ പിടിക്കാന്‍ യുക്തമായ നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു