കുന്നത്തൂർ:കുന്നത്തൂരിൽ ഫ്ളോർമില്ലിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് മരിച്ച കുന്നത്തൂർ പടിഞ്ഞാറ് വിളയിൽ വീട്ടിൽ രമാദേവിയുടെ (56) കുടുംബത്തിന് ധനസഹായം നൽകി.പൊടി മില്ല് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശേഖരിച്ച ഒരു ലക്ഷം രൂപയാണ് നൽകിയത്.പഞ്ചായത്ത് അംഗം സൂര്യ രമാദേവിയുടെ ഭർത്താവ് പങ്കജാക്ഷൻ നായർക്ക് ധനസഹായം കൈമാറി.ഗ്രൂപ്പ് അംഗങ്ങളായ സുനിൽ പത്തനംതിട്ട,വിനോദ് കൊല്ലം,നിസാമുദീൻ ശാസ്താംകോട്ട,സലിം വയനാട്,ഉണ്ണികൃഷ്ണൻ തൃശൂർ,മാത്യു ഫ്രാങ്കോ കൊല്ലം,ജോഷി കൊല്ലം,അജിത് കുമാർ കോട്ടയം,,മോനി അഞ്ചൽ,ഷഫീക് വയനാട്,വിനോദ് കൊല്ലം,അശ്വനികുമാർ, ജയപ്രമോദ് കടമ്പനാട്,കുന്നത്തൂർ മനോഹരൻ,മഹേഷ് ചൈതന്യ എന്നിവർ പങ്കെടുത്തു.