പടിഞ്ഞാറേകല്ലട. കോതപുരം തലയിണക്കാവ് ശിവപാര്‍വതീക്ഷേത്രത്തിലെ അഷ്ടമംഗലദേവപ്രശ്നം ഇന്ന്(30-12)മുതല്‍ ജനുവരി മൂന്നുവരെ നടക്കും. ജ്യോതിഷി ഡോ. സി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ഘട്ടദേവപ്രശ്നമാണ് ഇന്ന് ഗണപതിഹോമത്തോടെ ആരംഭിക്കുന്നത്. തന്ത്രി ഹരിപ്പാട് പുല്ലാംവഴി ദേവന്‍കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് പൂജകള്‍.
ഇന്ന് മഹാമൃത്യുഞ്ജയഹോമം,വിഷ്ണുപൂജ,ഭഗവതി സേവ,നാളെ നാമത്രയഹോമം,ദ്വാദശനാമം പൂജ,ഭഗവതി സേവ,മാടന്‍പൂജ,യോഗീശ്വര പൂജ, ബുധനാഴ്ചഗണപതിഹോമം,ഭഗവതിസേവ,സുദര്‍ശനഹോമം,ആവാഹനം. വ്യാഴാഴ്ച തിലഹോമം, വെള്ളിയാഴ്ച സായൂജ്യപൂജ എന്നിങ്ങനെയാണ് പരിപാടികള്‍.