ശാസ്താംകോട്ട:കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി.കരീപ്ര മടന്തകോട് കേളി (പുത്തൻവീട്ടിൽ ) ബാബു പിള്ളയാണ് (53) മരിച്ചത്.ശനിയാഴ്ച കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ ബാബുവിനായി രണ്ടു ദിവസമായി തിരച്ചിൽ നടക്കുകയായിരുന്നു.പാലത്തിൻ്റെ കൈവരിയിൽ നിന്നും മൊബൈൽ ഫോണും ആശുപത്രിയിൽ ചികിത്സ തേടിയതിൻ്റെ ടിക്കറ്റും ലഭിച്ചിരുന്നു.ഇതാണ് ആളിനെ തിരിച്ചറിയാൻ സഹായമായത്.അഗ്നിരക്ഷാസേന തിങ്കളാഴ്ച രാവിലെ 11ഓടെ കിഴക്കേ കല്ലട ആറാട്ടുകടവിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.ഭാര്യ:ബീന ബി.എൽ (അദ്ധ്യാപിക,ഗവ.യുപിഎസ് നല്ലില).മക്കൾ:അഭിരാം ബാബു,അഷ്ടമി.