കൊട്ടാരക്കര: ആറു വയസ്സുള്ള അതിജീവതയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ പ്രതിയെ 80 വർഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ച് കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർള. 2020 കാലയളവിൽ പല ദിവസങ്ങളിലായാണ് പ്രതി അതിജീവിതയെ പീഡിപ്പിച്ചത്. പൂയപ്പള്ളി വില്ലേജിൽ മരുതമൺപള്ളി ലക്ഷം വീട് കോളനിയിൽ ലാലു വിലാസം വീട്ടിൽ പങ്കജാക്ഷൻ മകൻ മനോജ് (48) നെയാണ് ശിക്ഷിച്ചത്.പൂയപ്പള്ളി പോലീസ് ഇൻസ്പെക്ടറായിരുന്ന രാജേഷ് കുമാർ എഫ്ഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം പൂർത്തിയാക്കി ചാർജ്ജ്ഷീറ്റ് സമർപ്പിച്ചിട്ടുള്ള കേസാണ്. പിഴയായി വിധിച്ചിട്ടുള്ള തുക അതിജീവിതയ്ക്ക് കോമ്പൻസേഷൻ ആയി നൽകുന്നതിനും പിഴ ഒടുക്കിയില്ലെങ്കിൽ നാലു വർഷം കൂടി തടവ് അനുഭവിക്കുന്നത്തിനും കോടതി ഉത്തരവായിട്ടുണ്ട്.