ചിത്തിരവിലാസം സ്കൂളിൽ   എം ടി വാസുദേവൻ നായർ അനുസ്മരണം

Advertisement


മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു… മാന്ത്രികസ്പർശമുള്ള ഭാവനകൊണ്ടും തൂലികകൊണ്ടും മലയാളത്തിന്റെ തലമുറകളെ വസന്തമനുഭവിപ്പിച്ച സാഹിത്യകാരനായിരുന്നു എം.ടി. യെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  മാധ്യമപ്രവർത്തകനും പ്രഭാഷകനുമായപി.കെ.അനിൽകുമാർ പറഞ്ഞു..
വിദ്യാരംഗം  ചവറ ഉപജില്ലാ കോഡിനേറ്റർ രാജ് ലാൽതോട്ടുവാൽ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ പ്രഥമാധ്യാപിക എസ് ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. മാനേജർ കല്ലട ഗിരീഷ്, ബി എസ് സൈജു, ഉണ്ണി ഇലവിനാൽ, ലീന, ദേവലാൽ, സുനീഷ്, സജാദ്, അനന്തകൃഷ്ണൻ, പ്രിതാദേവി, അപർണ എന്നിവർ സംസാരിച്ചു

.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here