പന്മന. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെയും എസ്.ബി.വി.എസ്.ഗവ.സെക്കൻ്ററി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം നടത്തി. ക്യാമ്പസ് ഡയറക്ടർ എസ്.മഹേശ്വരി പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.കെ.ബി.ശെൽവമണി സ്വാഗതം പറഞ്ഞു. ഡോ.സി.ഉണ്ണികൃഷ്ണൻ, ജയചിത്ര ഐ, പന്മന ബാലകൃഷ്ണൻ, പ്രസാദ് വി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുഹിമിന ഷെരീഫ് നന്ദി രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് എം.ടിയുടെ സിനിമകളുടെ പ്രദർശനവും ചർച്ചയും നടന്നു.