കൊട്ടാരക്കര. അമ്പലപ്പുറത്ത് വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു. രാജേഷ് ഭവനിൽ ശാന്തമ്മ(52) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ശാന്തമ്മ വിറക് ശേഖരിക്കാനായി സമീപത്തെ പറമ്പിലേക്ക് പോകും വഴിയാണ് പാമ്പ് കടി ഏറ്റത്. നാട്ടുകാർ ശാന്തമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപത്ത് കാട് മൂടിയ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.ശാന്തമ്മ മൂത്തമകനും,മരുമകളും, കുട്ടിയും അടങ്ങുന്ന കുടുംബത്തിലാണ് താമസിച്ചു വന്നിരുന്നത്. കാലിന്റെ തള്ളവിരലിലാണ് പാമ്പ് കടിയേറ്റത്.മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.