കൊല്ലം: മോഷണശ്രമം നടത്തിയ പ്രതി പോലീസ് പിടിയിലായി. മയ്യനാട് താന്നി സാഗരതീരം സുനാമി ഫ്‌ളാറ്റില്‍ ജോസ് (34) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. താന്നി സാഗരതീരം ഫ്‌ളാറ്റ് സമുച്ചയത്തിലെ ഫ്‌ളാറ്റിലാണ് പ്രതി രാത്രി അതിക്രമിച്ച് കയറി മോഷണ ശ്രമം നടത്തിയത്.
മോഷണം നടത്താന്‍ ശ്രമിച്ച ജോസിനെ വീട്ടുകാര്‍ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയപ്പോള്‍ ശ്രമം ഉപേക്ഷിച്ച് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. വീട്ടുകാരുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ഇരവിപുരം പോലീസ് ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇരവിപുരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജയേഷ്, സിപിഒമാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.