കൊട്ടാരക്കര: കൊട്ടാരക്കര അമ്പലപ്പുറത്ത് വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര നഗരസഭ പരിധിയില്‍ അമ്പലപ്പുറം പാങ്ങോട് ഭാഗം രാജേഷ് ഭവനത്തില്‍ ശാന്തമ്മ (54) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെയാണ് വീടിന് സമീപം റബ്ബര്‍ മുറിക്കുന്നയിടത്തേക്ക് വിറക് ശേഖരിക്കാന്‍ പോകും വഴി സമീപത്തേ വയലില്‍ നിന്നും ശാന്തമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റത്.
ഇടത് കാലിന്റെ തള്ള വിരലില്‍ രണ്ടിടത്തായി പാമ്പ് കടിക്കുയായിരുന്നു. ശാന്തമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയവര്‍ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അനന്തര നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭര്‍ത്താവ്: പരേതനായ രാധാകൃഷ്ണന്‍. മകന്‍: രാജേഷ്. മരുമകള്‍: കസ്തൂരി.