അഞ്ചൽ. താഴ്ചയിലേക്ക് മറിഞ്ഞ കാർ കത്തി നശിച്ചു. അഞ്ചൽ ഒഴുകു പാറയ്ക്കലിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ കത്തി നശിച്ചു. കാറിൽ ഉണ്ടായിരുന്നയാൾ മരിച്ചു. ഇന്നലെ രാത്രിയിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ. ഇന്ന് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് കാർ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. ആളുടെ മൃതദേഹം പൂർണമായും കത്തി കരിഞ്ഞ നിലയിലാണ്.