ചക്കുവള്ളി:ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ ഗർഭിണി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെയാണ് സംഭവം.ശൂരനാട് കലതിവിള ജോസി ജോസ്, കല്ലട സ്വദേശിനി ലിജി,പോരുവഴി മണ്ണൂർ വീട്ടിൽ ഗീത എന്നിവർക്കാണ് പരിക്കേറ്റത്.ചാരുംമൂട്ടിൽ നിന്നും
ഭരണിക്കാവിലേക്ക് പോകുകയായിരുന്നു ഇരു ബസുകളും.ഇതിനിടെ സമയത്തെ ചൊല്ലി തർക്കം ഉണ്ടാകുകയും ഇരു ബസുകളും ഒന്നിച്ചു മുന്നോട്ട് എടുക്കുകയും ചെയ്തു.ഈ സമയം മുന്നിൽ പോയ ബസ്സ് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ഇതിൽ ഉണ്ടായിരുന്ന യാത്രക്കാർ തെറിച്ചു ബസ്സിൽ വീഴുകയും ചെയ്തു.ഇതിനെ തുടർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്.ഇതോടെ തടിച്ചുകൂടിയ പ്രദേശവാസികൾ സ്വകാര്യ ബസ് തടഞ്ഞുവെക്കുകയും, ശൂരനാട് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.സ്ഥലത്തെത്തിയ ശൂരനാട് സി.ഐ ജോസഫ് ലിയോണിൻ്റെ നേതൃത്വത്തിൽ ഇരു ബസ്സുകളും ഇതിലെ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.