ശാസ്താംകോട്ട. മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ മേഖലയില്‍ ഡങ്കിപ്പനി പടരുന്നു. മാസങ്ങളായി ഈ മേഖലയില്‍നിന്നും നിരവധി പേര്‍ ചികില്‍സ തേടുന്നതായി ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. അതിശക്തമായ പനി, ശരീരവേദന എന്നിവക്കുശേഷം രക്തത്തിലെ പ്ളേറ്റ്ലെറ്റ് കൗണ്ട് താഴുന്നതോടെ രോഗികള്‍അവശരാകും. പിന്നീട് ഏറെനാള്‍ പിടിച്ച് ആശുപത്രിവാസമടക്കം കഴിഞ്ഞാണ് രോഗി സാധാരണ ആരോഗ്യം വീണ്ടെടുക്കാറുള്ളു. മേഖലയില്‍ നിരവധി പേരാണ് രോഗികളായി കടുത്തആരോഗ്യപ്രശ്നങ്ങല്‍ നേരിടുന്നത്.
കൊതുകു നശീകരണത്തിന് മേഖലയില്‍ സ്രമം ഒന്നും നടക്കുന്നില്ല. മുന്‍കാലങ്ങളില്‍ർആരോഗ്യപ്രവര്‍ത്തകര്‍ ഇതിനായി സ്പെഷ്യല്‍ ഡ്രൈവുകള്‍ തന്നെ നടത്തിയിരുന്നു. ഫോഗിംങ് പോലെയുള്ള കൊതുകുനിര്‍മ്മാര്‍ജ്ജന നടപടികളില്ല. കുറ്റിക്കാടുകളുടെ വളര്‍ച്ച, കാര്‍ഷികവൃത്തിയുടെ കുറവ്. എന്നിവ ഡങ്കികൊതുകുകളുടെ വളര്‍ച്ചക്ക് കാരണമാകുന്നുണ്ട്. തൊഴിലുറപ്പുകാരെ വേണ്ടവണ്ണം പ്രയോജനപ്പെടുത്താത്തതും പ്രശ്നമാണ്. ഇടക്കിടെയുള്ളമഴ കൊതുകുകളുടെ വളര്‍ച്ചക്ക് അനുകൂലമാണ്. ആസ്ഥിതിയില്‍ രോഗബാധഒരുമേഖലയിലുണ്ടെങ്കില്‍ അത് പടരുന്നതിന് സഹായകരമാണ് കാലാവസ്ഥ.
രോഗബാധയെപ്പറ്റി കൃത്യമായ വിവരം തേടലും പരിഹാരവും നടക്കുന്നില്ലെന്ന് പരാതിയുണ്ട്.