ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് സ്ഥലം ഏറ്റെടുക്കും: 26.02 കോടി രൂപയുടെ ധനാനുമതിയായി

Advertisement

കൊല്ലം : കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിലേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് ധനാനുമതിയായി. കൊല്ലം താലൂക്കില്‍ മുണ്ടയ്ക്കല്‍ വില്ലേജില്‍ 3.292 ഹെക്ടര്‍ ഭൂമി( 8.13 ഏക്കർ) ഏറ്റെടുക്കാനാണ് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചത് . ഇതിനായി 26.02 കോടി രൂപയുടെ ധനാനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പും റവന്യു വകുപ്പും നല്‍കിയ ശിപാര്‍ശകള്‍ ധനകാര്യ വകുപ്പ് അംഗീകരിക്കുകയായിരുന്നു.
കൊല്ലം നഗരത്തിനുള്ളിൽ ബീച്ച് റോഡിന് സമീപമായാണ് ആസ്ഥാനമന്ദിരം ഉയരുക.
ആസ്ഥാന മന്ദിര നിർമ്മാണം ഉടൻ ആരംഭിക്കും എന്ന് വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി.പി.,സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. ബിജു കെ മാത്യു, തുടങ്ങിയവർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here