ഡികെറ്റിഎഫ് ജില്ലാ ഏകദിന പഠന ക്യാമ്പ് ഭരണിക്കാവിൽ

Advertisement

ശാസ്താംകോട്ട:ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെറ്റിഎഫ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ് ശനിയാഴ്ച ഭരണിക്കാവ് പണിക്കത്ത് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ പി.ശിവാനന്ദൻ, ജനറൽ കൺവീനർമാരായ ആർ.ഡി പ്രകാശ്,പോരുവഴി ജലീൽ,ജോ.കൺവീനർമാരായ കെ.ആനന്ദൻ,സലീം എന്നിവർ അറിയിച്ചു.രാവിലെ 9.30ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.

ജില്ലാതല അംഗത്വ വിതരണം സംസ്ഥാന പ്രസിഡൻ്റ് യു.വി ദിനേശ് മണി നിർവഹിക്കും.കെപിസിസി രാഷ്ട്രീയകാര്യ അംഗം ഡോ.ശൂരനാട് രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും.11.30 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഡികെറ്റിഎഫും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ ക്ലാസ് നയിക്കും.ഉച്ചയ്ക്ക് 2 ന് കർഷക തൊഴിലാളി ക്ഷേമനിധി നിയമവും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം സന്തോഷ് ക്ലാസ് നയിക്കും.വൈകിട്ട് സമാപന സമ്മേളനം സി.ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.കെപിസിസി രാഷ്ട്രീയകാര്യ അംഗം അഡ്വ.ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here