കൊല്ലം: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ 96 ലഹരി കേസുകളിലായി വിദേശികളും ഇതരസംസ്ഥാനക്കാരും സീരിയല്‍ നടിയുമടക്കം അറസ്റ്റ് ചെയ്തത് 151 പ്രതികളെ. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളാണ് പിടിയിലായത്. ഗ്രാമിന് ഏകദേശം 5000 രൂപ വരെ വില മതിക്കുന്ന 409.255 ഗ്രാം എംഡിഎംഎയും കിലോഗ്രാമിന് ഏകദേശം 40000 രൂപ വരെ വില വരുന്ന 81.009 കിലോഗ്രാം കഞ്ചാവുമാണ് കഴിഞ്ഞ വര്‍ഷം പോലീസ് പിടികൂടിയത്. ഇത്തരത്തില്‍ ഏകദേശം അന്‍പത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന മയക്ക് മരുന്നാണ് കഴിഞ്ഞ വര്‍ഷം ജില്ലാ പോലീസിന് പിടികൂടാനായത്.
96 കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തവയില്‍ വാണിജ്യാടിസ്ഥാനത്തില്‍ മയക്ക്മരുന്ന് കടത്താന്‍ ശ്രമിച്ചതിന് 14 കേസുകളും ഇടത്തരം അളവില്‍ മയക്ക് മരുന്ന് കൈവശം വച്ചതിന് 22 കേസുകളും ചെറിയ അളവ് കേസുകള്‍ 60 എണ്ണവും ഉള്‍പ്പെടുന്നു.
കഴിഞ്ഞ ആഗസ്റ്റ് 23ന് മയ്യനാട് നടുവിലക്കര കണ്ടച്ചിറ മുക്കിന് സമീപം തെങ്ങുവിള വീട്ടില്‍ വിനേഷ്(42) നെ കൊല്ലം ബീച്ചിന് സമീപത്ത് നിന്നും 94.513 ഗ്രാം എംഡിഎംഎയുമായി കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയതാണ് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം പോലീസ് നടത്തിയ ഏറ്റവും വലിയ എംഡിഎംഎ വേട്ട. ഏകദേശം 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്ക് മരുന്നാണ് അന്ന് പിടികൂടിയത്.
ഓച്ചിറ സ്‌കൈലാബ് ജംഗ്ഷന് സമീപം ഓച്ചിറ പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ട് വന്ന 30 കിലോ കഞ്ചാവ് പിടികൂടിയതാണ് കൊല്ലം സിറ്റി പോലീസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ട. ഇതുമായി ബന്ധപ്പെട്ട് നീണ്ടകര
സ്വദേശി കുമാര്‍(28), ചവറ മടപ്പള്ളി സ്വദേശി ഷൈബുരാജ്(35), ചവറ തോട്ടിന് വടക്ക് സ്വദേശികളായ വിഷ്ണു(26), ജീവന്‍ ഷാ(29), പന്മന സ്വദേശി പ്രമോദ് (32) എന്നിവരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് വാണിജ്യ അളവില്‍ കഞ്ചാവ് കയറ്റുമതി ചെയ്യാന്‍ സഹായിക്കുന്ന ഒഡീഷാ
സ്വദേശി നാബാ കിഷോറിനെ ഓച്ചിറ പോലീസ് ഓഡീഷയിലെത്തി പോലീസ് പിടികൂടിയിരുന്നു. ഇതര സംസ്ഥാനക്കാരോ രാജ്യക്കാരോ ആയിട്ടുള്ള 5 പ്രതികളെയാണ് ജില്ലയില്‍ വിവിധ മയക്ക് മരുന്ന് കേസുകളിലായി കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തത്.
പുരുഷ പ്രതികളെ കൂടാതെ കഴിഞ്ഞ വര്‍ഷം വിവിധ കേസുകളിലായി നാല് സ്ത്രീക
ളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 1.40 ഗ്രാം എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട് സീരിയല്‍ നടി ഷംനത്ത് (34) എന്നിവരുള്‍പ്പെടെയുള്ള യുവതികള്‍ വിവിധ കേസുകളില്‍ പിടിയിലാവുകയായിരുന്നു. മയക്ക് മരുന്ന് വേട്ടയുടെ ഭാഗമായി 6 വാഹനങ്ങളാണ് ഈ വര്‍ഷം പിടികൂടിയത്. ഇവയില്‍ അഞ്ച് ഇരുചക്ര വാഹനങ്ങളും ഒരു കാറും ഉള്‍പ്പെടുന്നു.