കൊല്ലം: ഭക്ഷ്യ സുരക്ഷാ നിയമം, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുറ്റമറ്റ നിലയിൽ നടന്നുന്നത് എന്നീ വിഷയങ്ങൾ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് ക്ലാസ് സംഘടിപ്പിച്ചത്. കൊല്ലം വിമലഹൃദയാ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ സബിദാ ബീഗം ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻ്റണി പീറ്റർ അധ്യക്ഷനായിരുന്നു. അക്കൗണ്ട്സ് ഓഫീസർ സനൽകുമാർ, കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റസിയാ ബീവി, അഭിലാഷ്, പ്രവീൺ കുമാർ, ആഗ്നസ്, പ്രധാന അധ്യാപിക സിസ്റ്റർ കൊളോസ്റ്റിക്ക, ഹരികുമാർ, ജോസ് സി ഐ എന്നിവർ സംസാരിച്ചു. കൊല്ലം നൂൺ മീൽ ഓഫീസർ സന്തോഷ് കുമാർ സ്വാഗതവും നൂൺ മീൽ സൂപ്രണ്ട് മനു വി കുറുപ്പ് നന്ദിയും പറഞ്ഞു. കൊല്ലം, കുണ്ടറ, ഉപജില്ലകളിലെ പ്രധാന അധ്യാപകർ, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.
എല്ലാ ഉപജില്ലകളിലും പരിശീലന പരിപാടി സംഘടിപ്പിക്കും
പടം:സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കൊല്ലം വിമലഹൃദയാ ഗേൾസ് ഹൈസ്കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ സബിദാ ബീഗം ഉദ്ഘാടനം ചെയ്യുന്നു