പടിഞ്ഞാറേ കല്ലട. യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. പടിഞ്ഞാറേ കല്ലട കടപുഴ ആറാം വാർഡിൽ പഞ്ചായത്ത് ബിൽഡിംഗ് പെർമിറ്റ് നൽകിയ സ്ഥലത്തുനിന്നും 17031മെ.ടൺ മണ്ണ് നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ജിയോളജി പാസ് നൽകിയ സംഭവം പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിന് മുന്നി ൽ ഇരുന്ന് പ്രതിഷേധിച്ചു. ഈ സംഭവത്തിൽ പ്രത്യേക പഞ്ചായത്ത് കമ്മിറ്റി വിളിച്ചു കൂട്ടണമെന്ന് യുഡിഎഫ് പഞ്ചായത്ത് അം ഗ ങ്ങൾ ആവശ്യപ്പെട്ടു. മണ്ണെടുക്കാൻ പാസ് ലഭിച്ചവർ ഹൈക്കോടതിയിൽ കൊടുത്ത കേസിൽ പഞ്ചായത്ത് കക്ഷിചേരണമെന്നും പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു.
യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വക്കേറ്റ് തൃദീപ് കുമാർ സമരം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് അംഗങ്ങളായ എൻ ശിവാനന്ദൻ, ആർ., റെജില, ലൈല സമദ് എന്നിവർ സംസാരിച്ചു.