യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമം, പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി.പുതുവത്സര ആഘോഷങ്ങള്‍ക്കിടയിലെ തര്‍ക്കത്തില്‍ യുവാവിനെ അക്രമിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ആലുംകടവ് വാഴപ്പള്ളി കിഴക്കേത്തറയില്‍ പ്രേംജിത്ത്(26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആദിനാട് പുവട്ടേരില്‍ പാലത്തിന് സമീപം പുതുവത്സരഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ആദിനാട് സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുകയായും യുവാവിന് നെറ്റിക്ക് ആഴത്തില്‍ പരിക്കേല്‍ക്കുകയുമായിരുന്നു. പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ കണ്ണന്‍, ഷമീര്‍, ഷാജിമോന്‍ എസ്.സിപിഒ മാരായ ഹാഷിം, രാജീവ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.