സ്വർണ്ണപണയ മേഖല തകര്‍ത്ത് വ്യാപകമായി മുക്കുപണ്ട മാഫിയയുടെ തട്ടിപ്പ്

Advertisement

പത്തനാപുരം. സ്വർണ്ണപണയ മേഖല തകര്‍ത്ത് വ്യാപകമായി മുക്കുപണ്ട മാഫിയയുടെ തട്ടിപ്പ്. മേഖലയില്‍ വലിയ ആശങ്ക പരത്തുന്നു. പത്തനാപുരത്ത് നടന്നപോലുള്ള തട്ടിപ്പ് നേരിടേണ്ടിവരുമോ എന്ന ആസങ്കയാണ് പരക്കുന്നത്.
KML licence എടുത്തു പ്രവർത്തിക്കുന്ന ഏകദേശം 12000 ത്തോളും സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട് അതു കൂടതെ NBFC കളും നിധി Ltd കളും , ഈ ധനകാര്യസ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന അത്യാധുനിക സൗകര്യങ്ങൾ വിനിയോഗിച്ച് നിർമ്മിക്കുന്ന മുക്കുപണ്ടങ്ങൾ തിരിച്ചറിയാൻ പറ്റാത്തവിധം സ്വർണ്ണാഭരണ സാദൃശ്യം ഉള്ളവയാണ്, ഉരച്ചുനോക്കിയാലോ , സ്വർണ്ണത്തിൻ്റെ മാറ്റ് പരിശോധിക്കുന്ന മെഷിനിൽ വച്ചാലോ തിരിച്ചറിയില്ല.. ചെറുകിട ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യം വച്ച് പ്രത്യേകിച്ച് സ്ത്രീകൾ സ്റ്റാഫുകൾ ആയി ഉള്ള സ്ഥാപനങ്ങളെ ലക്ഷ്യം വച്ച് നടത്തുന്ന തട്ടിപ്പ് മേഖലയെ തകര്‍ക്കുകയാണെന്ന് ആൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നു.

ഈ മുക്കുപണ്ട മാഫിയെ നിയന്ത്രിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണം എന്ന് ഇവര്‍ ആവശ്യപെടുന്നു. സർക്കാരിന് വാർഷിക ലൈസൻസ് ഫീസായ Rs 6000വും പഞ്ചായത്തിന് പ്രെഫഷണൽ ടാക്സ് ആയ Rs2500 ഉം വരുമാനത്തിനനുസരിച്ച് ഇൻകംടാക്സും അടക്കുന്ന ഈ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നിലനിൽക്കണ്ടത് പൊതു സമുഹത്തിൻ്റെയും സർക്കാരിൻ്റെയും ആവശ്യം ആണ്. അതിനാൽ ഈ മുക്കുപണ്ടമാഫിയയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാൻ പോലീസ് തയ്യാറാകണം.

എന്ന് ,
പത്തനാപുരം താലുക്കിന് വേണ്ടി താലുക്ക്പ്രസി ഡൻ്റ് ,ലാൽ ബിജു PK

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here