എൻഎസ്എസ് വിദ്യാഭ്യാസ ധനസഹായം വിതരണംനടത്തി

Advertisement

ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ 125 കരയോഗങ്ങളിലെ 125 വിദ്യാർത്ഥികൾ
ക്കായി എൻഎസ്എസ് വിദ്യാഭ്യാസ ധനസഹായമായി രണ്ടര ലക്ഷം രൂപ വിതരണം ചെയ്തു.ശൂരനാട് വടക്ക് കാഞ്ഞിരം കടവ് ശ്രീ വില്ലാട സ്വാമി ക്ഷേത്ര സേവപ്പന്തലിൽ വച്ച് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു ധനസഹായ വിതരണം നടത്തി.ചടങ്ങിൽ താലൂക്ക് യൂണിയൻ സെക്രട്ടറി എം.അനിൽ കുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് സമിതി അംഗങ്ങൾ, എൻഎസ്എസ് പ്രതിനിധി സഭാ അംഗങ്ങൾ,വനിതാ യൂണിയൻ അംഗങ്ങൾ, എംഎസ്എസ്എസ്‌ മേഖല കോർഡിനേറ്റേഴ്സ്, സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥി കൾ അവരുടെ രക്ഷകർത്താക്കൾ കരയോഗം പ്രസിഡന്റ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here