പടിഞ്ഞാറേകല്ലട. ഗവണ്മെന്റ്റ് HSS കടത്തുകടവിൽ ജില്ല പഞ്ചായത്തിന്റെ മേജർ ഇറിഗേഷൻ ഡിപ്പാർട്മെന്റ് വഴി കടത്തുകടവ് സൈഡ് വാൾ വെയ്റ്റിംഗ് ഷെഡ് ജോലികൾക്ക് പാറ ഇറക്കിയത് വർക്കിന് ഉപയോഗിക്കാതെ JCB ഉപയോഗിച്ചു ടിപ്പർ ലോറിയിൽ ഇന്നു രാവിലെ 8 മണിക്ക് കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചത് LDF പ്രവർത്തകർ സഖാക്കൾ അജി, കെ സി. സുബ്രഹ്മണ്യൻ. നടുവിലക്കര വാർഡ് മെമ്പർ സിന്ധു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ ഉൾപ്പെടെ തടയുകയും ശാസ്താംകോട്ട പോലീസ് അധികാരികൾ വരുകയും, കയറ്റിയ പാറ തിരിച്ചു ഇടീക്കുകയും, തുടർന്നുള്ള ജോലികൾ മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടത്തുന്നതിന് കോൺട്രാക്ടറോട് നിർദ്ദേശിച്ചു.