കുന്നത്തൂർ. നാഷണൽ പെർമിറ്റ് ലോറിയിൽ സ്കൂട്ടർ ഇടിച്ചു കയറി യുവതിക്കു ഗുരുതര പരിക്കേറ്റു.കുന്നത്തൂർ നെടിയവിള ജംഗ്ഷന് സമീപം കടക്കിലഴികത്ത് മുക്കിൽ ഇന്ന് വൈകിട്ടാണ് സംഭവം. പരിക്കേറ്റ യുവതിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട്ടിൽ നിന്നും ലോഡുമായി കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് എതിർദിശയിൽ നിന്നുമെത്തിയ സ്കൂട്ടർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്നാണ്ട് പ്രാഥമിക നിഗമനം.അപകടത്തിൽ സ്കൂട്ടർ ഭാഗികമായി തകർന്നു.