കൊല്ലം. ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ ഇ ഡി റെയ്ഡ്. 26 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയ്ക്ക് പിന്നാലെയാണ് ഇ ഡി പരിശോധന നടത്തിയത്. കള്ളപ്പണം വെളിപ്പിച്ചെന്നടക്കമുള്ള കാര്യങ്ങളിലും അന്വേഷണം ഉണ്ടാകും.
കൊല്ലം ജില്ലയിലെ വലിയ സഹകരണ ബാങ്കുകളിലൊന്നായ ഇടമുളയ്ക്കൽ സഹകരണ ബാങ്കിൽ 24 കോടിയിലധികം രൂപയുടെ തിരിമറി നടന്നതായി നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തിക തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്
2009 – 2014 കാലങ്ങളിൽ ബാങ്ക് സെക്രട്ടറി കൈപ്പള്ളി മാധവൻ കുട്ടിയുടെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തങ്ങൾ അറിയാതെ വസ്തുവിൻ്റെ രേഖകൾ ഉപയോഗിച്ച് ബാങ്ക് ഭരണസമിതിക്കാർ കൂടുതൽ തുക വായ്പ എടുത്തുവെന്ന് നിക്ഷേപകർ പറഞ്ഞു
2021 ൽ. മുൻ ഭരണ സമിതിയുടെ തട്ടിപ്പിനെ കുറിച്ച് വിജിലൻസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ലെന്നും ഇ ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും നിലവിലെ ബാങ്ക് ഭരണസമിതിയംഗം
ക്രമക്കേടിലൂടെയുണ്ടാക്കിയ പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണവുo ഇഡി നടത്തും.
യു ഡി എഫിൻ്റെ നിയന്ത്രണത്തിൽ തന്നെയാണ് വർഷങ്ങളായി ബാങ്ക്.