കുന്നത്തൂർ:കുന്നത്തൂർ കരയോഗം ജംഗ്ഷനിൽ നടന്ന വ്യത്യസ്ത വാഹനാപകടങ്ങളിൽ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്.ഇന്നലെ വൈകിട്ട് 5 ഓടെ നാഷണൽ പെർമിറ്റ് ലോറിയിൽ സ്കൂട്ടർ ഇടിച്ചു കയറി യുവതിക്കു ഗുരുതര പരിക്കേറ്റു.പരിക്കേറ്റ യുവതിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട്ടിൽ നിന്നും ലോഡുമായി കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് എതിർദിശയിൽ നിന്നുമെത്തിയ സ്കൂട്ടർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്നാണ്ട് പ്രാഥമിക നിഗമനം.അപകടത്തിൽ സ്കൂട്ടർ ഭാഗികമായി തകർന്നു.ഇതിന് തൊട്ടടുത്തായി രാത്രി 7.30 ഓടെ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് തുരുത്തിക്കര കൊല്ലാറ സ്വദേശിയും എറണാകുളത്ത് ആംബുലൻസ് ഡ്രൈവറുമായ വിഷ്ണുവിനാണ് പരിക്കേറ്റത്.ഇയ്യാളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാത്തിൽ പ്രവേശിപ്പിച്ചു.ഓയൂരിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന ബസ്സിൻ്റെ മുൻഭാഗത്തേക്ക് എതിർദിശയിൽ നിന്നെത്തിയ ബൈക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.