വലിയപാടം 3-ാം വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം

Advertisement

ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട പഞ്ചായത്ത് വലിയപാടം 3-ാം വാർഡിൽ കോട്ടകുഴിതൈക്കാവ് പള്ളിക്ക് കിഴക്ക് ഭാഗത്തുള്ള 50 തോളം വീടുകളിൽകുടിവെള്ളമെത്തിക്കാൻനടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം
വൈ. ഷാജഹാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച കാലമായിഈ പ്രദേശത്ത് കുടിവെള്ളം കിട്ടുന്നില്ല.കിണറുകളില്ലാത്ത വീടുകളാണ് ഇവിടെയെല്ലാം. അടിയന്തിര ഇടപെടൽ ആവശ്യപെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ ശാസ്താംകോട്ട വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനിയർക്ക് നൽകിയ പരാതി പരിഗണിച്ച് ഉദ്യോഗസ്ഥർ സ്ഥലം സന്ദർച്ച് പരിശോധന നടത്തിഅപാകതകൾ പരിഹരിച്ച് കുടിവെള്ളം ഉടൻ എത്തിക്കാമെന്ന് ഉറപ്പ് നൽകി. ഉറപ്പ് പാലിച്ചില്ലങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി