കരുനാഗപ്പള്ളി ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി മുനിസിപ്പൻ ബാലഗോത്സവം സമാപിച്ചു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലോത്സവത്തിൽ വിവിധ ഗ്രന്ഥശാലകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്തു. സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സുരേഷ് വെട്ടുകാട് അധ്യക്ഷനായി. നേതൃസമിതി കൺവീനർ എ സജീവ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എൽ ശ്രീലത സമ്മാനങ്ങൾ വിതരണം ചെയ്തു. എം നാസർ, ആൾഡ്രിൻ, ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ പോയിൻ്റ് നേടി ലാലാജി ഗ്രന്ഥശാല ഓവറോൾ കിരീടം നേടി.