കരുനാഗപ്പള്ളി. മലയാളിയുടെ ജീവിതത്തെ സർഗ്ഗാത്മകത കൊണ്ട് മാറ്റിമറിച്ച അപൂർവ്വ എഴുത്തുകാരനായിരുന്നു എം ടി വാസുദേവൻനായരെന്ന് കേരള സാഹിത്യ അക്കാദമി നിർവ്വാവഹ സമിതി അംഗം വി എസ് ബിന്ദു അഭിപ്രായപ്പെട്ടു.കരുനാഗപ്പള്ളി സി എസ് സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയുടെ നേതൃത്വത്തിൽ ടൗൺ ക്ലബ്ബ് ഹാളിൽ എം ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എസ് ബിന്ദു.ലൈബ്രറി പ്രസിഡൻ്റ് അഡ്വ എൻ രാജൻപിള്ള അധ്യക്ഷത വഹിച്ചു.പ്രൊഫ ആർ അരുൺകുമാർ, എ ഷാജഹാൻ, എ സജീവ് ,സജിത ബി.നായർ എന്നിവർ പ്രസംഗിച്ചു.