ശൂരനാട്.കുമരൻചിറ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പറയ്ക്കെഴുന്നള്ളത്ത് ചൊവ്വാഴ്ച തുടങ്ങും. ഫെബ്രുവരി മൂന്നിന് സമാപിക്കും. തീയതി, കര ക്രമത്തിലാണ് പറയ്ക്കെഴുന്നള്ളത്ത്.
ഏഴ്മുതൽ ഒൻപതുവരെ മൈനാഗപ്പള്ളി കര , 10-ന് ഇടവനശ്ശേരി കര, 11-ന് ഇടവനശ്ശേരി കിഴക്ക്, 12,13- കിടങ്ങയം കന്നിമേൽ, 14,15- കിടങ്ങയം നടുവിൽ, 16,17 – പള്ളിശ്ശേരിക്കൽ, 18-ന് പള്ളിശ്ശേരിക്കൽ കിഴക്ക്, 19, 20, 21- കിടങ്ങയം വടക്ക്, 22-ന് ഇരവിച്ചിറ പടിഞ്ഞാറ്, 23, 24- ഇരവിച്ചിറ നടുവിൽ, 25-ന് ഇരവിച്ചിറകിഴക്ക്, 26, 27- തൃക്കുന്നപ്പുഴ വടക്ക്, 28, 29- തൃക്കുന്നപ്പുഴ തെക്ക്, 30, 31, – ഇഞ്ചക്കാട്, ഫെബ്രുവരി ഒന്ന്, രണ്ട് മൂന്ന് -ആയിക്കുന്നം.
താലപ്പൊലി ഉത്സവം ഫെബ്രുവരി നാലിനു തുടങ്ങി ഫെബ്രുവരി ഏഴിന് സമാപിക്കും. ഉത്സവം ഫെബ്രുവരി 18-ന് നടക്കും.