കരുനാഗപ്പള്ളിയിൽ 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Advertisement

കരുനാഗപ്പള്ളി .കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസ് ന്റെ നിർദേശാനുസരണം സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും കൊല്ലം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി യുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ, പാവുമ്പ ദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ രണ്ടു കേസുകളിലായി 6.306 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത് കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ കൊറ്റമ്പള്ളി ദേശത്ത് കുന്നിൽ വീട്ടിൽ സാബു (51 വയസ്സ്), ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ ചൂനാട് ദേശത്തു TV ഹൗസിൽ അസ്‌ലം ഷാ (26 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്‌ത്‌ കേസെടുത്തു.

സാബുവിന്റെ കൈവശം നിന്നും 4.150കിലോഗ്രാം കഞ്ചാവും അസ്‌ലം ഷായുടെ കൈവശം നിന്നും സ്കൂട്ടറിൽ കടത്തി കൊണ്ട് വന്ന 2.156 കിലോഗ്രാം ഗഞ്ചാവുമാണ് പിടികൂടിയത്. പ്രതികൾ ഇരുവരും അന്യസംസ്ഥാനങ്ങളിൽനിന്നും കഞ്ചാവ് കടത്തികൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തിവരുന്ന റാക്കറ്റിലെ പ്രധാനിയാണ് എക്‌സൈസ് സൈബർ സെല്ലിന്റെ കൂടി സഹായ ത്തോടെയാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വിധുകുമാർ.പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ.ജെ.ആർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു. ആർ, സിവിൽ എക്സൈസ് ഓഫീസർമാർ ആയ അജിത്.ബി.എസ്, അനീഷ്.എം.ആർ, ജൂലിയൻ ക്രൂസ്, ജോജോ.ജെ, സൂരജ്.പി, അഭിരാം.എച്ച്, വനിതാ സിവിൽ എക്സൈസ് ഓഫിസർ നിജി,ജി എന്നിവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here